കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വള്ളിക്കാവ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ ദര്‍ശിച്ചു. കുമ്മനത്തിന്റെ പ്രവര്ത്തന് അമ്മ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം കേരളത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കുമ്മനം അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ മറ്റ് സ്വാമിമാരെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.
രാവിലെ പന്മന ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം അമൃതപുരിയിലെത്തിയത്. ചട്ടമ്പിസ്വാമിയുടെ സമാധിയിലും കുമ്പളത്ത് ശങ്കുപിള്ള സമാധിയിലും പുഷ്പാര്‍ച്ചന നടത്തിയശേഷം ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്ത്ഥപാദരേയും കൈവല്യാനന്ദസ്വാമിയെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. അദ്ദേഹത്തോടൊപ്പം ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ് എന്നിവരുമുണ്ടായിരുന്നു.
പന്മനയിലും വള്ളിക്കാവിലും
കൊല്ലം: ആത്മീയതയുടെ സംഗമഭൂമിയായ പന്മനആശ്രമത്തിലും വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിലും അനുഗ്രഹം തേടി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെത്തി. ചട്ടമ്പിസ്വാമിയുടെ സമാധിയിലും കുമ്പളത്ത് ശങ്കുപ്പിള്ള സമാധിയിലും പുഷ്പാര്‍ച്ചന നടത്തിയശേഷം ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്ഥപാദയെയും കൈവല്യാനന്ദസ്വാമിയെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
ഇന്നലെ കാലത്ത് 11.30 ന് വള്ളിക്കാവ് അമൃതപുരിയിലെത്തി മാതാ അദ്ദേഹം അമൃതാനന്ദമയീ ദേവിയെ ദര്‍ശിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നതായി അദ്ദേഹം പറഞ്ഞു. മഠത്തിലെ മറ്റ് സ്വാമിമാരുടെയും അനുഗ്രഹം വാങ്ങി.
ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്, ജില്ലാ സെക്രട്ടറി ലതാമോഹന്‍, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് വിജയന്‍പിള്ള, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അനില്‍വാഴപ്പള്ളി, വാര്‍ഡ് മെമ്പര്‍മാരായ സജിമോള്‍, രാംകുമാര്‍, ഭരണിക്കാവ് രാജന്, കണ്ണന്, മനോജ്, ചേനങ്കര ഹരികുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കരുനാഗപ്പള്ളിയില്‍ ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ആവേശോജ്ജ്വലമായ സ്വീകരണം നല്കി. ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.
പടനായര്‍കുളങ്ങര മഹാദേവക്ഷേത്രദര്ശനം കഴിഞ്ഞെത്തിയ അദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് അനില്‍വാഴപ്പള്ളി, ജില്ലാ ജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ്, ലത മോഹന്‍, രാജന്‍പിള്ള, എസ്. സജീവന്, വി. രാജു, ലക്ഷ്മണന്, ഹരി, വി.എസ്. വിജയന്, ജന്മഭൂമിക്ക് വേണ്ടി എന്‍. ഉത്തമന്, മാര്‍ക്കറ്റിങ് കോര്‍ഡിനേറ്റര്‍ വി. രവികുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, രക്ഷാധികാരി ജെ.പി. ബാലു, താലൂക്ക് പ്രസിഡന്റ് ബി.കെ. സുധീര്‍, സതീഷ് തേവാനത്ത്, സാബു കടവത്ത്, വിജയന്‍പിള്ള, തുറയില്‍കുന്ന് വിജയകുമാര്‍, ബിജു ഓച്ചിറ, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: