കഞ്ഞിക്കുഴി: കഞ്ഞിക്കുഴിയില്‍ 7 പേരടങ്ങിയ വന്‍ ചീട്ടുകളി സംഘം പിടിയില്‍. തടിയമ്പാട് സ്വദേശി മാത്യു. ആല്‍പ്പാറ സ്വദേശികളായ ബേബി, ചാപ്ലിന്, കത്തിപ്പാറ സ്വദേശി ജിജോ, ഉപ്പുതോട് സ്വദേശി സാന്റി, ചുരുളി സ്വദേശി റെജി, പെരിയാര്‍വാലി സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. കഞ്ഞിക്കുഴി എസ്ഐ സിവി അബ്രാഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 26690 രൂപയും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 4.30 ഓടെ പെരിയാര്‍വാലി പാലത്തിന് സമീപം വനത്തിനുള്ളില്‍ നിന്നാണ് ചീട്ടുകളി സംഘം പിടിയിലാവുന്നത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: