പാഥമിക ശിക്ഷാ വര്‍ഗ്ഗുകള്‍ ആരംഭിച്ചു

Sunday 20 December 2015 10:04 pm IST

 

ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തില്‍ ആരംഭിച്ച പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ ഉദ്ഘാടനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ ആരംഭിച്ചു. തിരുവല്ലം ബിഎന്‍വി ഹൈസ്‌കൂളില്‍ ആരംഭിച്ച തിരുവനന്തപുരം മഹാനഗരത്തിലെ വര്‍ഗ്ഗ് ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി.ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രാന്തീയ കാര്യകാരി സദസ്യന്‍ ആര്‍.സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം ഗ്രാമജില്ലയില്‍ പാറശാല ഭാരതീയ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലും ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാനികേതനിലുമായാണ് വര്‍ഗ്ഗ് നടക്കുന്നത്.
പാറശാലയില്‍ മുതിര്‍ന്ന സ്വയംസേവകന്‍ എന്‍.സുകുമാരന്‍ നായര്‍ ഭദ്രദീപം കൊളുത്തി വര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര താലൂക്ക് സംഘചാലക് ജി. സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു.വിഭാഗ് കാര്യകാരി സദസ്യന്‍ ആര്‍.എസ്.ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തില്‍ ആരംഭിച്ച ശിബിരം തൂങ്ങാംപാറ വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്.രമേശ് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ്ഗുകള്‍ 27ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.