വണ്ടിപ്പെരിയാര്‍: ഒന്നരക്കിലോ കഞ്ചാവുമായി കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആലുവ സ്വദേശി ആഷിക്ക്(21) നെയാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്നാട് കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ആലുവയ്ക്ക് കൊണ്ട് പോകുന്ന വഴിയെയാണ് ഇയാള്‍ വണ്ടിപെരിയാറില്‍ വച്ച് പിടിക്കപ്പെട്ടത്. ഒന്നരക്കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് തോള് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫിസിലേയും, ഇടുക്കി എക്സൈസ് ഇന്റലിജന്റസ് വിഭാഗത്തിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കേസ് പിടികൂടിയത്. പിടിക്കപ്പെട്ട ആഷിക്ക് ബാഗ്ലൂരില്‍ എം.ബി.എ. വിദ്യാര്‍ത്ഥിയാണ്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി കെ, എക്സൈസ് ഇന്റലിജന്റസ് ഇന്‍സ്പെക്ടര്‍ സുധീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഹാപ്പിമോന്‍, സക്കറിയ ജോസഫ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., രവി വി., അനീഷ് ടി. എ., ഷനേജ്, ജോബി തോമസ്, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടിച്ചത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: