ചെമ്പില്‍ ജോണിന് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അന്ത്യാഞ്ജലി

Sunday 20 December 2015 10:53 pm IST

വൈക്കം: മലയാളികള്‍ക്ക് വായനയുടെ ലോകത്ത് ഒരുപിടി കഥകളും അതിലേറെ കഥാപാത്രങ്ങളും നല്‍കിയ ചെമ്പില്‍ ജോണിന് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ചക്കുശേഷം മൂന്നിന് ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ നടന്ന സംസ്‌കാരചടങ്ങില്‍ തങ്ങളുടെ പ്രിയപ്പെട്ട കലാകാരനു വിടയേകാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്തി ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിരുന്നു. സംസ്‌കാരശുശ്രൂഷകള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ചെമ്പ് സെന്റ് തോമസ് കത്തോലിക്കാപള്ളി വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്‌കാരചടങ്ങുകള്‍ക്കുശേഷം ചെമ്പില്‍ നടന്ന അനുശോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു കണ്ടത്തില്‍, കെ.അജിത്ത് എം.എല്‍.എ, പത്തനംതിട്ട ജില്ലാ ജഡ്ജി ടി.യു മാത്തുക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എം.കെ ഷിബു, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, വികാരി ഫാ. വര്‍ഗീസ് മാമ്പളളി, നടന്‍ ചെമ്പില്‍ അശോകന്‍, കവി മണര്‍കാട് ശശികുമാര്‍, മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ബാബുരാജ്, അരവിന്ദന്‍ കെ.എസ് മംഗലം, വൈക്കം മണി, ടി.എം വിജയന്‍, ലതാ അശോകന്‍, പ്രേമദാസന്‍, ലേഖാ സുരേഷ്, വിഷ്ണു അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.