കോട്ടയം: കലയിലും കലാസ്വാദനത്തിലുമുണ്ടായ മാറ്റം അറിയുകയും അതിന്റെ ഭാഗമാകുകയുമാണ് വേണ്ടതെന്ന് കൊച്ചി മുസിരിസ് ബിനാലെ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. മാമ്മന്‍ മാപ്പിള ഹാളില്‍ ചിത്രകലാസ്വാദന ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബോസ്. ആധുനിക സാങ്കേതിക വിദ്യ കലയുടെ പരിണാമത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയും കലയും തമ്മിലുള്ള ചേര്‍ച്ച അറിയേണ്ടതുണ്ട്. ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ശില്പശാലയുടെ ഉദ്ഘാടനം ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം.സി ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. കെ.എ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിത്രാ കൃഷ്ണന് കുട്ടി ആമുഖ പ്രഭാഷണവും നടത്തി. ലളിത കലാ അക്കാദമി ചെയര്മാന് കാട്ടൂര്‍ നാരായണപിള്ള, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷിമാത്യൂ, ഡോ.സി.എസ് ജയറാം, സന്ദീപ് ലൂയിസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: