പാമ്പാടി: സാമൂഹിക നീതി ഉറപ്പാക്കേണ്ടവര്‍ വോട്ട്ബാങ്ക് പ്രീണന രാഷ്ട്രീയം കളിച്ചതാണ് കേരളത്തിലെ സാമ്പത്തിക അസുന്തലിതാവസ്ഥയ്ക്ക് കാരണമെന്ന് എസ്എന്‍ഡിപി യോഗം ജന: സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാമ്പാടി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ ആജീവനാന്ത പ്രസിഡന്റായിരുന്ന ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളുടെ പേരില്‍ പണികഴിപ്പിക്കുന്ന സ്മാരക മന്ദിര ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം പ്രസിഡന്റ് കെ.എം.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം യൂണിയന് വൈസ് പ്രസി. വിഎം ശശി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിയന് സെക്രട്ടറി ആര്.രാജീവ് തിരുവുത്സവ സന്ദേശം നല്കി. 25ന് നടക്കുന്ന ആറാട്ടോടുകൂടി തിരുവുത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: