റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ചാമ്പ്യന്മാര് യുവന്റസിന് ജയം. കാര്‍പിയെ രണ്ടിനെതിരെ മൂന്നു ഗോളിന് തുരത്തി യുവന്റസിന്. 15ാം മിനിറ്റില്‍ ബൊറെയ്ല്ലൊയിലൂടെ പിന്നിലായ ശേഷമാണ് യുവന്റസ് ജയിച്ചു കയറിയത്. മരിയൊ മന്‍സുകിച്ചിന്റെ ഇരട്ട ഗോളുകള്‍ ജയത്തില്‍ നിര്‍ണായകം. 18, 41 മിനിറ്റുകളില്‍ മന്‍സുകിച്ച് ലക്ഷ്യം കണ്ടു. 50ാം മിനിറ്റില്‍ പോള്‍ പോഗ്ബ പട്ടിക തികച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലിയനാര്‍ഡോ ബൊണൂച്ചിക്ക് സംഭവിച്ച പിഴവ് ചാമ്പ്യന്മാരുടെ ലീഡ് കുറച്ചു. ബൊണൂച്ചിയുടെ സെല്‍ഫ് ഗോള്‍ കാര്പിയുടെ പട്ടികയിലെ രണ്ടാമത്തേതായി.
ജയത്തോടെ തത്കാലത്തേക്ക് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു യുവന്റസ്. 17 കളികളില്‍ 33 പോയിന്റായി ടീമിന്. ഒരു മത്സരം കുറച്ചു കളിച്ച ഇന്റര്‍ മിലാന് 36 പോയിന്റുമായി ഒന്നാമത്. ഫിയൊന്റിന (32), നെപ്പോളി (32) തൊട്ടുപിന്നാലെ. ലീഗിലെ മറ്റൊരു കളിയില്‍ എംപോളി ബൊളോനയെ കീഴടക്കി (3-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: