മ്യൂണിച്ച്: ഈ സീസണോടെ ക്ലബ് വിടുമെന്നു പ്രഖ്യാപിച്ച പെപ്പ് ഗാര്‍ഡിയോളയ്ക്ക് കിരീടത്തോടെ വിട നല്‍കാനുള്ള കുതിപ്പിലാണ് ബയേണ്‍ മ്യൂണിച്ച് താരങ്ങള്‍. കാര്‍ലോ ആന്സലോട്ടിയാകും അടുത്ത സീസണിലെ ബയേണിനെ പരിശീലിപ്പിക്കുക. കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്നിന്ന ബയേണ്‍ ജയത്തോടെ തിരിച്ചെത്തി.
എവേ മത്സരത്തില്‍ ഹന്നോവറിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി എട്ട് പോയിന്റിന്റെ ലീഡ് നേടി ബയേണ്‍. 40ാം മിനിറ്റില്‍ തോമസ് മുള്ളറാണ് ബയേണിനെ ജയത്തിലേക്കു നയിച്ചത്. 17 കളികളില്‍ 46 പോയിന്റായി ബയേണിന്. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 38 പോയിന്റ്. അതേസമയം, കഴിഞ്ഞ കളിയില്‍ കോണിനോട് 2-1ന് തോറ്റത് ബൊറൂസിയയ്ക്ക് തിരിച്ചടിയായി.
മറ്റു കളികളില്‍ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് വെര്‍ഡര്‍ ബ്രെമനെയും (2-1), ബെയര്‍ ലെവര്കൂസന് ഇന്ഗ്ലൊസ്റ്റഡ്റ്റിനെയും (1-0), ഷാല്‍ക്കെ ഹൊഫെന്ഹെയ്മിനെയും (1-0), സ്റ്റുട്ട്ഗര്‍ട്ട് വോള്‍ഫ്സ്ബര്‍ഗിനെയും (3-1) അഗസ്ബര്ഗ് ഹാംബര്‍ഗിനെയും (1-0) കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: