പാലക്കാട്: 28ാമത് മിനി, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെ സംസ്ഥാനതല അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി. അഹല്യ കാമ്പസ് ഗ്രൗണ്ടില്‍ കെ. അച്യുതന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചറി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ: പി.എസ്. രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടഫി മുനീര്‍ പന്തലിങ്ങല്‍, അഹല്യ ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി എ.ജി. അജിത്പ്രസാദ്, ജോറിസ് പൗലോസ്, പി. മോഹന്‍ദാസ്, ശരത്ത് യു. നായര്‍, റജിതന്, എ.ആര്. വിനോദ് എന്നിവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നായി 246 പേര് പങ്കെടുക്കുന്നു.
ആദ്യദിനം സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 648 പോയിന്റ് നേടി എ.യു. ജോസ്ബിന്‍ (കണ്ണൂര്‍) ഒന്നാംസ്ഥാനം നേടി. 647 പോയിന്റുമായി അജിത്ബാബു (എറണാകുളം) രണ്ടാംസ്ഥാനവും എ.ജി. ശ്രീരാഗ് (വയനാട്) 641 പോയിന്റു നേടി മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.സി. ശരണ്യ (വയനാട്) ഒന്നാംസ്ഥാനത്ത്, 584 പോയിന്റ്. വയനാട്ടിലെ എം.ബി. മനീഷയ്ക്കാണ് രണ്ടാംസ്ഥാനം, 554 പോയിന്റ്. മൂന്നാംസ്ഥാനം നേടിയ രേഷ്മയ്ക്ക് (കണ്ണൂര്‍) 540 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: