പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ എതിരാളികളില്ലാതെ കുതിക്കുന്നു പാരീസ് സെന്റ് ജര്‍മന്‍. തോല്‍വിയറിയാതെ 19ാം മത്സരം പൂര്‍ത്തിയാക്കിയ നിലവിലെ ജേതാക്കള്‍ 51 പോയിന്റുമായി ബഹുദൂരം മുന്നില്‍.
32 പോയിന്റുള്ള മൊണാക്കൊയാണ് രണ്ടാമത്. ഇന്നലെ സീനിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി പിഎസ്ജി. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട പ്രഹരവും, സ്ലാട്ടണ് ഇബ്രാഹിമോവിച്ചിന്റെ സൂപ്പര്‍ ഗോളുമാണ് പിഎസ്ജിയെ ജയത്തിലേക്കു നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: