ആത്മീയ, സാംസ്‌കാരിക മുന്നേറ്റത്തിന് സാമുദായിക സംഘടനകള്‍ മുന്‍കൈ എടുക്കണം: ശശികലടീച്ചര്‍

Monday 21 December 2015 12:54 am IST

കോട്ടയം: ഹിന്ദുസമൂഹത്തിന്റെ ആത്മീയ, സാംസ്‌കാരിക മുന്നേറ്റത്തിന് സാമുദായിക സംഘടനകള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കോട്ടയത്ത് ഹിന്ദുവനിതാ നേതൃസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സംസ്ഥാനത്ത് 50 ശതമാനത്തിലധികം സ്ത്രീകളാണ്. അതുകൊണ്ട് ഹിന്ദുവിന്റെ സമാജിക ശാക്തീകരണത്തിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മള്‍ ഹിന്ദുവാണെന്ന് തിരിച്ചറിയുന്നത് സാമൂഹ്യവിവേചനത്തില്‍നിന്നാണ്. നമ്മുടെ ആചാര്യന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജാതീയ വിവേചനത്തിനെതിരായുള്ള പോരാട്ടത്തിനാണ് നേതൃത്വം നല്‍കിയതെങ്കില്‍ ഈ നൂറ്റാണ്ടില്‍ മതപരമായ വിവേചനത്തിനെതിരെയാണ് നമ്മള്‍ പോരാടേണ്ടതെന്നും ശശികല അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് ജാതീയത തിരിച്ചുകൊണ്ടുവരുവാന്‍ ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. കഴിഞ്ഞകാലത്ത് ആക്രമണം എവിടെനിന്ന് വരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഇന്നാകട്ടെ അത് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗത്ര പുലര്‍ത്തണം. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമന്റെ അദ്ധ്യക്ഷതയില്‍കൂടിയ നേതൃയോഗം രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി ഉദ്ഘാടനം ചെയ്തു. സ്ത്രീസമൂഹത്തിന് നേതൃത്വം കൊടുക്കുന്നവര്‍ സ്വയം സുശക്തരാകണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മാതൃഭാഷ, മാതൃഭൂമി എന്നീ സങ്കല്‍പ്പംതന്നെ ഭാരതത്തില്‍ സ്ത്രീ സങ്കല്‍പ്പത്തിന്റെ മഹത്തായ ഉദാഹരണമാണ്. സമഭാവനയുണ്ടാകുന്നിടത്തുമാത്രമെ ശക്തിയും ഐശ്വര്യവും ഉണ്ടാകുകയുള്ളൂവെന്നും രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹനന്‍  വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എസ്എന്‍ഡിപി വനിതാസംഘം, യോഗക്ഷേമസഭ വനിതാസമാജം, വിശ്വകര്‍മ്മ മഹിളാസഭ, വിളക്കിത്തല നായര്‍ വനിതാഫെഡറേഷന്‍, എകെപിഎംഎസ് വനിതാസമാജം, അഖിലകേരള പണ്ഡിതര്‍ മഹാസഭാ, കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ വനിതാ അവകാശസംരക്ഷണസമിതി, കേരള ഹിന്ദു പരവര്‍ ആന്റ് ഭരതര്‍ സര്‍വ്വീസ് സൊസൈറ്റി വനിതാസംഘം, ഭാരതീയ വേലന്‍ സൊസൈറ്റി മഹിളാസമാജം, കേരള മണ്ണാന്‍സഭ വനിതാവിഭാഗം, ഹിന്ദുമലവേടന്‍ മഹാസഭ, എസ്എസ്എംഎഫ് വനിതാസമാജം, അഖിലേന്ത്യ നാടാര്‍ അസോസിയേഷന്‍, വിപിഎംഎസ്, എകെപിഎസ് ഐക്യമഹിളാസംഘം, വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, വനവാസി വികാസ് കേന്ദ്രം തുടങ്ങിയ സമുദായ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 'ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചപ്പോള്‍ പ്രതികരണമില്ല' കോട്ടയം: ഹരിയാനയിലെ പീഡനത്തിനെതിരെ വലിയ ഒച്ചവച്ചവര്‍ കേരളത്തില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ചിട്ടും പ്രതികരിക്കാന്‍ മുന്നോട്ടുവന്നില്ല. ഇന്ന് കേരളത്തില്‍ സ്‌കൂളുകളില്‍ മൂത്രപ്പുര നിര്‍മ്മിക്കുന്ന പദ്ധതിയില്‍പോലും മതവിവേചനമാണ് കാണിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. അതിനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ഈ സമ്മേളനത്തില്‍ ഉയര്‍ന്ന് വരണമെന്നും ശശികലടീച്ചര്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.