കൊച്ചി: സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന് കമ്മീഷന് മുമ്പാകെ സരിത എസ്. നായര്‍ മൊഴി രേഖപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തി കാട്ടിയ കത്ത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് അവര്‍ കമ്മീഷനില്‍ ആവര്‍ത്തിച്ചു.
നേരത്തെ സോളാര്‍ കമ്മീഷനില്‍ ഹാജരായ സരിത ബിജു രാധാകൃഷ്ണനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും തന്റെ രണ്ടാമത്തെ കുട്ടി ആരുടേതെന്ന് കമ്മീഷനു മുമ്പില്‍ പറയാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. നിമിഷങ്ങളോളം വികാരാധീനയായി നിന്ന സരിതയുടെ മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞതോടെ കമ്മീഷന് സിറ്റിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: