സ്ഥലം തട്ടിപ്പ്‌ കേസിലെ പ്രതി ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Saturday 2 July 2011 11:34 pm IST

കാസര്‍കോട്‌: വ്യാജരേഖകളുണ്ടാക്കി ദളിത്‌ സ്ത്രീയുടെ 50 ലക്ഷം രൂപ വില വരുന്ന 36 സെണ്റ്റ്‌ സ്ഥലം തട്ടിയെടുത്തവെന്ന കേസില്‍ പോലീസ്‌ അറസ്‌ററ്‍ചെയ്ത പ്രതി ജനറല്‍ ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആലപ്പുഴ സ്വദേശിയും കാസര്‍കോട്‌ റയില്‍വെ മേല്‍പ്പാലത്തിനു സമീപം താമസക്കാരനുമായ ഉണ്ണികൃഷ്ണ(30)നാണ്‌ ആശുപത്രിയിലായത്‌. ദളിത്‌ വിഭാഗക്കാരിയായ സുന്ദരിയെന്ന യുവതിയുടെ പേരില്‍ ചെര്‍ക്കള, കെ.കെ.പുറത്തുള്ള 36 സെണ്റ്റ്‌ സ്ഥലം ഉണ്ണികൃഷ്ണനും എം.കെ.അബ്ദുള്ള എന്ന ആളും ചേര്‍ന്ന്‌ തട്ടിയെടുത്തുവെന്നതിന്‌ ആദുര്‍ സേറ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഇതു സംബന്ധിച്ച്‌ സുന്ദരി കാസര്‍കോട്‌ പോലീസിലായിരുന്നു പരാതി നല്‍കിയിരുന്നത്‌. എന്നാല്‍ സംഭവസ്ഥലം ആദുര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ആയിരുന്നതിനാലാണ്‌ അങ്ങോട്ടു മാറ്റിയത്‌. ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്ത കാസര്‍കോട്‌ പോലീസ്‌ ആദൂറ്‍ പോലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്‌ വൈദ്യ പരിശോധന നടത്താനാണ്‌ ഉണ്ണികൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്‌. മൂത്രം ഒഴിക്കണമെന്നു പറഞ്ഞ്‌ കക്കൂസില്‍ കയറിയ ഉണ്ണികൃഷ്ണന്‍ മദ്യകുപ്പി പൊട്ടിച്ചശേഷം ഇരു തുടകളിലും കുത്തിയിറക്കുകയായിരുന്നുവെന്നു പോലീസ്‌ പറയുന്നു. ഏറെ സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെതുടര്‍ന്ന്‌ കൂടെ ഉണ്ടായിരുന്ന പോലീസുകാരനായ സി.മാധവന്‍ ബലം പ്രയോഗിച്ച്‌ തുറന്നു. അപ്പോഴാണ്‌ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ച വിവരം അറിയുന്നത്‌. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ച്‌ അടിയന്തിര ഓപ്പറേഷനു വിധേയമാക്കിയാണ്‌ ഉണ്ണികൃഷ്ണണ്റ്റെ ജീവന്‍ രക്ഷിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.