കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ടി.എന്‍. പ്രതാപന് എംഎല്‍എയുടെ മൊഴിയെടുത്തു. ആലുവ റൂറല്‍ എസ്.പി ടി.പി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
വെള്ളാപ്പള്ളിക്ക് നാവ് പിഴച്ചതല്ലെന്നും ബോധപൂര്‍വ്വം നടത്തിയ പ്രസ്താവനയാണെന്നും പ്രതാപന് മൊഴിയില്‍ പറഞ്ഞു. അന്ന് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടേയും പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും സിഡികളും രേഖകളും പ്രതാപന് പോലീസിനു മുമ്പില്‍ ഹാജരാക്കി.
കഴിഞ്ഞ മാസം 29ന് ആലുവ മണപ്പുറത്ത് സമത്വ മുന്നേറ്റയാത്രയുടെ സ്വീകരണ സമ്മേളനത്തിലെ പ്രസംഗമാണ് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിവാദമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: