അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യ ജേതാക്കള്‍

Monday 21 December 2015 9:26 pm IST

കൊളംബൊ: ശ്രീലങ്കയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ബൗളര്‍മാരും മുന്‍നിര ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് ഇന്ത്യയെ 97 പന്ത് ബാക്കി നില്‍ക്കെ ജയത്തിലേക്കു നയിച്ചു. സ്‌കോര്‍: ശ്രീലങ്ക അണ്ടര്‍ 19 - 158 (47.2), ഇന്ത്യ അണ്ടര്‍ 19 - 159/5 (33.5). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തി. 58 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷാദ് രണ്‍ദിക ഡിസില്‍വ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റെടുത്തു. ആവേഷ് ഖാന്‍, ശുഭം മവി, മായങ്ക് ദാഗര്‍ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച രീതിയില്‍ ബാറ്റേന്തിയപ്പോള്‍ ഇന്ത്യ അനായാസം ജയം കണ്ടു. ഓപ്പണര്‍ വാഷിങ്ടണ്‍ സുന്ദര്‍ (56) ടോപ് സ്‌കോറര്‍. ഓപ്പണര്‍ റിഷഭ് പന്ത് (35), റിക്കി ഭുയി (29 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്‍കി. ദമിത് സില്‍വ മൂന്നു വിക്കറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.