നെടുങ്കണ്ടം: ഈരാറ്റപേട്ടയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് നെടുങ്കണ്ടത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക.് തീക്കോയി ഷാജിയെന്നയാള്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30തോടെ നെടുങ്കണ്ടം മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കട്ടപ്പന സെന്റ്ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനാണ് പരിക്ക്. മോഷണക്കേസിലും കഞ്ചാവ് കടത്ത് കേസിലും തീക്കോയി ഷാജി പ്രതിയാണെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. സംഭവം ഈരാറ്റുപേട്ട പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് തമിഴ്നാട്ടിലേക്ക് വില്ക്കാന് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: