മണ്ണഞ്ചേരി: പൊതുമേഖല ഔഷധനിര്മ്മാണശാലയായ പാതിരപ്പള്ളി കെ എസ് ഡി പിയിലെ വനിതാജീവനക്കാരിയെ ശല്യം ചെയ്തുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ സ്ഥാപനം അച്ചടക്കനടപടി സ്വീകരിച്ചു.
മുഹമ്മ പുത്തനമ്പലം സ്വദേശിയായ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. താല്‍ക്കാലിക വനിതാജീവനക്കാരിയെ ശല്യംചെയ്തതിനാണ് നടപടി. .സംഭവം പുറത്തറിഞ്ഞതിനെതുടര്ന്ന്്് സ്ഥാപനം ഒരു അന്വേഷണസംഘത്തെ നിയോഗിക്കുകയും ഈ അന്വേഷണകമ്മീഷന് മുമ്പാകെയാണ് യുവതിയുടെ മൊഴി.
സംഭവത്തിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെട്ട കമ്മീഷന്റെ അന്വേഷണഫയല്‍ മണ്ണഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് മറ്റ് പല വനിതാജീവനക്കാരോടും ഇത്തരം രീതിയിലുള്ള പെരുമാറ്റം നടത്തിയതായും അറിയുന്നു സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മണ്ണഞ്ചേരി എസ്.ഐ പി.എ.സാംമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: