മുഹമ്മ: കല്യാണവീട്ടില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ആറംഗ മയക്കുമരുന്ന് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. മാരാരിക്കുളം തെക്ക്പഞ്ചായത്ത് 22-ാം വാര്‍ഡില്‍ കുന്നേല്‍ വിനോദ്(30)നാണ് മര്‍ദനമേറ്റത്. കാട്ടൂര്‍ പമ്പുഹൗസിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയണ് സംഭവം.
രണ്ടുബൈക്കുകളിലായി എത്തിയ സംഘം വിനോദിന്റെ കൈയ്ക്ക് കത്തിഉപയോഗിച്ചുകുത്തുകയും പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. വലതുകൈതണ്ടിന് പരിക്കേറ്റ വിനോദ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികില്‍സതേടി. ഇയാളുടെ കൈയ്ക്ക് ആറു സ്റ്റിച്ചുണ്ട്.
കാട്ടൂര്‍ സ്കൂള്‍ കേന്ദ്രികരിച്ച് കഞ്ചാവു വില്‍പ്പന നടത്തുന്ന വിവരം വിനോദ് മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഈ സംഘത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് പിന്നില്‍. വിനോദ് മണ്ണഞ്ചേരി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: