ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. എവേ മത്സരത്തില്‍ വാറ്റ്ഫോഡിനോട് മടക്കമില്ലാത്ത മൂന്നു ഗോളിന് കീഴടങ്ങി ലിവര്‍പൂള്‍. ഇഘാലൊയുടെ ഇരട്ട ഗോളുകള്‍ വാറ്റ്ഫോര്‍ഡിന് തകര്‍പ്പന്‍ ജയമൊരുക്കി. 15, 85 മിനിറ്റുകളില്‍ ഇഘാലോ ഗോള്‍ നേടി. മൂന്നാം മിനിറ്റില്‍ നഥാന്‍ അകെയാണ് സ്കോറിങ് തുടങ്ങിയത്. 17 കളികളില്‍ 24 പോയിന്റുമായി ഒമ്പതാമത് ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: