തിരുവനന്തപുരം : 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിളംബര സമ്മേളനം നാളെ ഉച്ചയ്ക്ക് 2.30ന് പേട്ട എസ്എന്‍ഡിപി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. റ്റി.എം. തോമസ് ഐസക് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അധ്യക്ഷത വഹിക്കും. സ്വാമിമാരായ പ്രകാശാനന്ദ, ഗുരുപ്രസാദ്, വിശുദ്ധാനന്ദ, വിശാലാനന്ദ, ശങ്കരാനന്ദ, ശുഭാംഗാനന്ദ, സാന്ദ്രാനന്ദ, ബോധിതീര്‍ത്ഥ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.പി. ശങ്കരദാസ്, ധന്യബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: