കടുത്തുരുത്തി: കടുത്തുരുത്തിയില്‍നിന്നും മുട്ടുചിറയിലേക്കുള്ള കയറ്റത്തില്‍ പിന്നിലേക്ക് ഉരുണ്ട് ലോറി പിന്നാലെവന്നകാര് ഇടിച്ച് തകര്‍ത്ത് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി. സിമന്റ് കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് ഉട വെക്കുന്നതിനിടയില്‍ പിന്നോട്ട് ഓടിയാണ് അപകടമുണ്ടായത്. ലോറിയില്‍ ഡ്രൈവറില്ലാതിരുന്നതാണ് അപകടത്തിന് കാരണം. പിന്നിലേക്ക് ഉരുണ്ടുവന്ന ലോറി എയര്പ്പോട്ടില്പോയി തിരികെ കോട്ടയത്തേക്ക് വന്ന കാറിന്റെ മുന്‍ഭാഗം ഇടിച്ച് തകര്‍ത്ത് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുന്‍ഭാഗത്ത് വച്ചിരുന്ന രണ്ടി ടൂവീലറുകളുടെ മുകളിലൂടെയാണ് ലോറി ഇടിച്ചുകയരിയത്. കാര്‍ ഓടിച്ചിരുന്ന ചെങ്ങളം വിപിന്‍ ബാബുവിനെ ഫയര്‍ഫോഴ്സിന്റെ വാഹനത്തില്‍ മുട്ടുചിറയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉട് വെക്കാന്‍ കവിയാതെവന്നതോടെ ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: