പാലം അപകടാവസ്ഥയില്‍

Monday 21 December 2015 10:11 pm IST

കുമരകം: ബോട്ടുജെട്ടിക്ക് പടിഞ്ഞാറുവശത്തെ പാലം അപകടാവസ്ഥയില്‍. റിസോര്‍ട്ടുകളിലേക്കും മറ്റുമുള്ള ടിപ്പര്‍ ലോറികള്‍ അമിത ഭാരവുമായി പോകുന്നതാണ് പാലത്തിന്റെ ഒരുവശം തകര്‍ന്ന് അപകടാവസ്ഥയിലായത്. തോടിനോടു ചേര്‍ന്നുള്ള ഭാഗം തകര്‍ന്നതിനാല്‍ ഇതുവഴിപോകുന്ന വാഹനങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. പാലത്തിന്റെ തകര്‍ന്ന ഭാഗത്ത് അപകടം പതിയിരിക്കുന്നത് വാഹനമോടിക്കുന്നവരെ അറിയിക്കാന്‍ നാട്ടുകാര്‍ തെങ്ങോല സ്ഥാപിച്ച് അപകട മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. പാലത്തിന്റെ അടര്‍ന്നഭാഗം പുനര്‍നിര്‍മ്മിച്ച് ഇതുവഴി ഓടുന്ന വാഹനങ്ങളുടെ അപകടം ഒഴിവാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ജനകീയാവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.