അപകട ഭീഷണിയായി വൈദ്യുതി പോസ്റ്റ്

Monday 21 December 2015 10:13 pm IST

തമ്പലക്കാട്: അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി പോസ്റ്റ്. വഞ്ചിമല നിരപ്പില്‍ നിന്നും അരുവിക്കുഴി ഭാഗത്തേയ്ക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ള നടപ്പുവഴിയിലാണ് അപകട ഭീഷണി ഉയര്‍ത്തുന്ന വൈദ്യുതി പോസ്റ്റ്. 15 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയരുകില്‍ ചാഞ്ഞു നില്‍ക്കുന്ന വൈദ്യുതി പോസറ്റ് ഏതു നിമിഷവും നിലം പൊത്താവുന്ന വിധം അപകട സ്ഥിതിയിലാണ്. സമീപത്തെ റബ്ബര്‍ തോട്ടത്തിലെ ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങളുടെ ശിഖരത്തില്‍ വൈദ്യുതി ലൈന്‍ തട്ടി നില്‍ക്കുന്നതിനാലാണ് പോസ്റ്റ് നിലം പതിക്കാതെ നില്‍ക്കുന്നത്. വൈദ്യുതി ലൈന്‍ തടിയിലും ശിഖരങ്ങളിലും മുട്ടി കടന്നു പോകുന്ന റബ്ബര്‍ മരങ്ങള്‍ രണ്ടും കല്‍പ്പിച്ചാണ് കര്‍ഷകര്‍ ടാപ്പ് ചെയ്യുന്നത്. പോസ്റ്റ് മറിഞ്ഞു വീഴാതിരിക്കാന്‍ നാട്ടുകാര്‍ ചുവട്ടില്‍ വലിയ കല്ല് ചേര്‍ത്തു വച്ചിരിക്കുകയാണ്. ഇങ്ങനെ പലവിധത്തില്‍ അപകട ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്ന പോസറ്റ് മാറ്റി സുരക്ഷിതമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.