കണ്ണൂര്‍: കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളും കണ്ണൂര്‍ കോര്പ്പറേഷന് വയോമിത്രം മിഷനും ചേര്‍ന്ന് താവക്കര യുപി സ്കൂളില്‍ എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് തലമുറ സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. കോര്പ്പറേഷന് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വെള്ളോറ രാജന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷയായി. കൗണ്‍സിലര്‍ ഒ.രാധ, വയോമിത്രം കോര്‍ഡിനേറ്റര്‍ തൃപ്തി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ അമൃത, വയോമിത്രം ഡോക്ടര്‍ വിജയന് എന്നിവര്‍ സംസാരിച്ചു. വയോജനങ്ങളും വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: