കണ്ണൂര്‍: കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികളുടെ എന്‍എസ്എസ് ക്യാമ്പ് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഇന്ദിര ഉദ്ഘാടനം ചെയ്തു. എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ വത്സലന്‍ അധ്യക്ഷനായി. കോര്പ്പറേഷന് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വെള്ളോറ രാജന് മുഖ്യാതിഥിയായിരുന്നു. സെന്റ് മൈക്കിള്‍സ് സ്കൂള്‍ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഫാ.ജോണ്‍ ഫ്രാന്‍സിസ്, കോളേജ് യൂണിയന് ചെയര്മാന് വിപിന്‍രാജ്, ഷിജിന്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: