മട്ടന്നൂര്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 100കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ക്രിസ്തുമസ്-ന്യൂഇയര്‍ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂര്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മലയോര ഭാഗങ്ങളില്‍ വില്പനക്കാര്ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന 100കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.വിജേഷും സംഘവും പിടികൂടിയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ മട്ടന്നൂര്‍-പാലോട്ടുപള്ളിയില്‍ വെച്ചാണ് കെഎല്‍ 58 എല്‍ 776 ഓട്ടോറിക്ഷ സഹിതം കൂത്തുപറമ്പ്-പൂക്കോട് മഠത്തില്‍ വീട്ടില്‍ പി.വി.രാജീവന് (42)നെ കസ്റ്റഡിയിലെടുത്തത്. കൂത്തുപറമ്പ്-പുറക്കളത്തെ ബത്തേരി ഹൗസില്‍ കെ.പി.സത്യന് (40)ആണ് ഓടിരക്ഷപ്പെട്ടത്. മട്ടന്നൂര്‍ കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ സി.രവി, ബഷീര്‍ പിലാട്ട്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദകൃഷ്ണന്, എന്‍.ജിനേഷ്, വി.എന്‍.സതീഷ്, കെ.കെ.സാജന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: