കൊച്ചി: സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ അവഹേളിച്ച് ബസില്‍നിന്നും വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു.വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ യൂസഫ് കണ്ടക്ടര്‍ ഷൈന്‍ലാല്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീയാത്രക്കാരോട് അപമര്യദയായി പെരുമാറിയെന്ന കുറ്റത്തിനാണ് കേസ്. കണ്ടക്ടര്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചെന്നും പോലീസ് പറയുന്നു. കണ്ടക്ടറോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം തൃശൂരില്‍നിന്ന് ആലുവായിലേക്കുള്ള യാത്രക്കിടയിലാണ് ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവഹേളിച്ച് പാതി വഴിയില്‍ ഇറക്കിവിട്ടത്. ഫാ.വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തൃശൂരില്‍ എത്തിയതായിരുന്നു ദയാബായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: