ബ്രിട്ടനിലെ എസ്സെക്‌സ് ഹിന്ദുസമാജം അയ്യപ്പ പൂജ ആഘോഷിച്ചു

Tuesday 22 December 2015 5:18 pm IST

ലണ്ടന്‍: ബ്രിട്ടനിലെ എസ്സെക്‌സ് ഹിന്ദുസമാജം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ അയ്യപ്പ പൂജ ആഘോഷിച്ചു. എസ്സെക്‌സ് കൗണ്ടിയില്‍ ബാസില്‍ടന്‍ ടൗണ്‍ ജെയിംസ് ഹോണ്‍സബി സ്‌കൂള്‍ ഹാളില്‍ സ്ഥാപിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍, ഈസ്റ്റ് ഹാം മുരുകന്‍ ക്ഷേത്ര പൂജാരി ശ്രി പ്രസാദ് ഈശ്വര്‍ നടത്തിയ പ്രതിഷ്ഠാ ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഗണപതി പൂജയും ,സ്ത്രീകള്‍ പങ്കെടുത്ത വിളക്ക് പൂജയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജനയും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. ഹാര്‍‌ലോ ,ചെംസ്‌ഫോര്‍ട്ട്, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൂജകളില്‍ പങ്കെടുത്തു. നെയ്യഭിഷേകവും കളഭാഭിഷേകവും പടിപൂജയും ദീപാരാധനയും കഴിഞ്ഞു ഹരിവരാസനത്തോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി. ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമാജംകണ്‍വീനര്‍ സജിലാല്‍ വാസു സ്വാഗതം ആശംസിച്ചു. സെക്രട്ടറി രഞ്ജിത്ത് കൊല്ലം നന്ദി പറഞ്ഞു. 2016 ആഗസ്റ്റ് 27 ന് ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാനും എസ്സെക്‌സ് ഹിന്ദുസമാജം തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.