കൊല്‍ക്കത്ത റണ്‍വേയില്‍ ബസ് വിമാനത്തിലിടിച്ചു

Tuesday 22 December 2015 1:10 pm IST

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ബസ് നിര്‍ത്തിയിട്ടിരുന്ന എയറിന്ത്യാ വിമാനത്തില്‍ ഇടിച്ചു. ആര്‍ക്കും പരിക്കൊന്നുമില്ല. ഇന്നലെ പുലര്‍ച്ചെ ആറരയ്ക്കാണ് സംഭവം.വിമാനത്തിന്റെ എന്‍ജിന്‍ കേടായി. റണ്‍വേയിലൂടെ ഓടിച്ചുവന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനത്തില്‍ ഇടിക്കുകയായിരുന്നു. ആ സമയം വിമാനത്തില്‍ യാത്രക്കാര്‍ കയറിയിട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.