വ്യാജ അഴിമതി ആരോപണം: കേജ്‌രിവാളിന് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

Tuesday 22 December 2015 2:39 pm IST

ന്യുദല്‍ഹി: തനിക്കെതിരെയുള്ള വ്യാജ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ത്തിയ വ്യാജ അഴിമതി ആരോപണത്തില്‍ 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി കേസ് നല്‍കിയിരിക്കുന്നത്. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. കേജ്‌രിവാളിനു പുറമേ കുമാര്‍ വിശ്വാസ്, സഞ്ജ് സിംഗ്, രാഘവ് ചന്ദ, ദീപക് ബാജ്‌പേയ് അഷുതോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരിക്കുന്ന ക്രിമിനല്‍ കേസ് ജനുവരി അഞ്ചിന് പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ധനമന്ത്രിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.