ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത്  മതേതരമാകാന്‍ ലീഗ് അജണ്ട

Tuesday 22 December 2015 7:34 pm IST

കാഞ്ഞങ്ങാട്: വര്‍ഗീയ കക്ഷിയായ മുസ്ലീം ലീഗ് ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ മുഖം മിനുക്ക് മതേതരമാകാനുള്ള അജണ്ഡയുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ച അജണ്ഡ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ഗുണം ചെയ്തില്ലെങ്കിലും സമൂഹത്തിന് മുന്നില്‍ നല്ലപിള്ള ചമയാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ലീഗ് നേതൃത്വം. കാസര്‍കോട് ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരം വ്യാപക അക്രമങ്ങളാണ് മുസ്ലീം മത തീവ്രവാദികള്‍ നടത്തുന്നത്. ഇതിന് ജില്ലയിലെ ലീഗിന്റെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകളോടെ ബിജെപി നിരന്തരമായി ആരോപിച്ചിരുന്നു. കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷ് വധത്തിന് പിന്നില്‍ മുസ്ലീം ലീഗിലെ മത തീവ്രവാദികളാണെന്നത് പരസ്യമായിരുന്നു. ഇത് മറച്ചുവെയ്ക്കാനും കുടുംബത്തില്‍ നിന്ന് അങ്ങനെയൊരു ആരോപണത്തിന് തടയിടാനും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് ലീഗ് മാന്യത ചമഞ്ഞിരുന്നു.
മുസ്ലീം ലീഗിന്റെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് സമൂഹവിവാഹം, മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികള്‍ നടക്കുന്നത്. ഇതിന് ഹിന്ദു ആചാര്യന്മാരെ ഉദ്ഘാടനത്തിന് വിളിക്കുന്നു. മുസ്ലീം സമുദായത്തില്‍ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുണ്ട്. എന്നാല്‍ അവരെത്തന്നെ പൂര്‍ണമായും പരിഗണിക്കാതെ ഹിന്ദുക്കളായവര്‍ക്ക് സഹായം നല്‍കുന്നത് മതേതര പാര്‍ട്ടിയാണെന്ന് ഉറപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഇതിന് മതേതര കാമ്പയിനുകളും സംഘടിപ്പിക്കുന്നു. മുസ്ലീം ലീഗ് മതേതരത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മറ്റുള്ള പ്രസ്താവനകളും അഭിപ്രായങ്ങളും ശത്രുക്കള്‍ പരത്തുന്നതാണന്നുമാണ് ലിഗ് വാദം. ലീഗിന്റെ മതേതരമാണ് എന്നതിനെ കുറിച്ചുള്ള സിപിഎം നിലപാടും ലീഗിന് കരുത്താകുന്നു. കൊല്ലപ്പെട്ട കടപ്പുറത്തെ അഭിലാഷിന് 50000 നല്‍കിയാണ് ലീഗ് മതേതരത്വം കാണിച്ചത്. ലീഗിലെ തന്നെ പാവപ്പെട്ടവരെ ഒഴിവാക്കി ഹിന്ദുക്കള്‍ക്ക് ഭൂമിദാനവും സമൂഹവിവാഹവും ഓട്ടോറിക്ഷയും നല്‍കി ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതവും രഹസ്യവുമായ ശ്രമമാണ് ജില്ലയില്‍ വ്യാപകമായി നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.