ചക്കുളത്തുകാവില്‍ അക്ഷയ സുമംഗളയജ്ഞം ഇന്ന് സമാപിക്കും

Tuesday 22 December 2015 9:16 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അക്ഷയ സുമംഗള യജ്ഞം ഇന്ന് സമാപിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. രമേശ് ഇളമണ്‍ നമ്പുതിരിയാണ് യജ്ഞാചാര്യന്‍. സന്താനഭാഗ്യം കുടംബസൗഖ്യം, പിതൃപ്രീതി, സര്‍വൈശ്വര്യ സിദ്ധി തുടങ്ങി നിരവധി ഫലങ്ങള്‍ നല്കു ന്ന പൂജാക്രമങ്ങളാണ് നടക്കുന്നത്. 27 ന് രാവിലെ ഒന്‍പതിന് കലശാഭിഷേകം. വെകിട്ട് മൂന്നിന് കാവുംഭാഗം തിരു ഏറങ്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും നിരവധി ഫ്‌ളോട്ടുകളുടെയും അകമ്പടിയോടെ തങ്ക തിരുവാഭരണ ഘോഷയാത്ര. ആറിന് പുത്തന്‍കാവദേവീ ക്ഷേത്രത്തില്‍ നിന്നും കാവടി വിളക്കും നടക്കും. 28 നു രാവിലെ 9 മുതല്‍ ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവും 10ന് ഏവുര്‍ രഘുനാഥന്‍ നായരുടെ ഓട്ടന്‍ തുള്ളല്‍, ഉച്ചയ്ക്ക് ഒന്നിന് ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് ആറിന് കാരിക്കുഴി എല്‍പി സ്‌കൂളിനു സമീപമുള്ള താല്ക്കാലിക മണ്ഡപത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്രയും, ചമയക്കൊടിയിറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.