ശിവഗിരി തീര്‍ത്ഥാടന കൊടിക്കയര്‍ പദയാത്ര ഇന്ന് ആരംഭിക്കും

Tuesday 22 December 2015 9:26 pm IST

ചേര്‍ത്തല: താലൂക്ക് മഹാ സമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ പതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയറും വഹിച്ചുകൊുള്ള തീര്‍ത്ഥാടന പദയാത്ര ഇന്ന് ശക്തീശ്വരം ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കും. 120 പേര്‍ പങ്കെടുക്കുന്ന പദയാത്ര 29 ന് ശിവഗിരിയിലെത്തും. രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്യും. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിക്കും. ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ കൊടിക്കയര്‍ കൈമാറും. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീനാരായണ ധര്‍വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ് കൊടി കൈമാറും. ആദ്യ ദിവസം യാത്ര വളവനാട് ദേവീക്ഷേത്രത്തില്‍ സമാപിക്കും. 24 ന് രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് ആറിന് പുന്നപ്ര അറവുകാട് ദേവീ ക്ഷേത്രത്തിലും 25 ന് രാവിലെ എട്ടിന് പുറപ്പെട്ട് കരുവാറ്റ ഗുരുമന്ദിരത്തിലും സമാപിക്കും. 26 ന് രാവിലെ എട്ടിന് തുടങ്ങി വൈകിട്ട് ആറിന് ഓച്ചിറയിലും 27 ന് രാവിലെ ഏഴിന് പുറപ്പെട്ട് കൊല്ലം ചിന്നക്കട കവലയിലെ ആര്‍.ശങ്കര്‍ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം വൈകിട്ട് ആറിന് ഉളിയക്കാവില്‍ സമാപിക്കും. . 29 ന് രാവിലെ എട്ടിന് യാത്ര ആരംഭിച്ച് വൈകിട്ട് ആറിന് ശിവഗിരി സമാധി മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.