പാനൂര്‍: വിദ്യാര്‍ത്ഥികള്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സര്‍വ്വേ നടത്തി. മൊകേരി രാജീവ് ഗാന്ധി, പെരിങ്ങത്തൂര്‍ എന്‍എഎം, കടവത്തൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് വാര്‍ഡിലെ 319 വീടുകളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്. വരുന്ന അഞ്ച് വര്‍ഷത്തില്‍ വാര്‍ഡില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനത്തിനാവശ്യമായ കാര്യങ്ങള്‍ അറിയാനാണ് സമഗ്ര സാമൂഹിക, ആരോഗ്യ സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ നടത്തിയത്. ഗൃഹ സമ്പര്‍ക്കം നടത്തി വികസന കാര്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ ക്രോഡീകരിക്കുന്നതും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തന്നെയാണ്. വികസന പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനാ ക്രമത്തില്‍ കരട് രേഖ തയ്യാറാക്കും. വാര്‍ഡ് മെമ്പര്‍ പി.കെ.ശിവന് പരിപാടി ഉല്‍ഘാടനം ചെയ്തു. എന്‍ എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ.അജിത്ത്, ജെആര്‍സി കോ- ഓഡിനേറ്റര്‍ പി.നിസാര്‍ , എ.പി.ഷമീര്‍, സി.എന്‍.പവിത്രന്, ഇ.കെ.ശശി, പി.ടി.കെ.നാണു, കെ.വിജേഷ്, ഇ.സജീവന് എ.പി.മഹേന്ദ്രന്, അഷറഫ് പാലേരി, കെ.സഫീര്‍, ഇ.കെ.സന്തോഷ്, പി.ടി.കെ.വിശ്വനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: