സംയുക്ത ട്രേഡ് യൂണിയന്‍ റിപ്പണ്‍ എസ്റ്റേറ്റ് ഓഫീസിന് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി

Tuesday 22 December 2015 9:54 pm IST

മേപ്പാടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ റിപ്പണ്‍ എസ്റ്റേറ്റ് ഓഫീസിന് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. തോട്ടം തൊഴിലാളികളുടെ ബോണസ് അനുവദിക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും ബോണസ്സ് നല്‍കുവാന്‍ കൂട്ടാക്കാത്ത മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചും 20 ശതമാനം ബോണസ് അടിയന്തിരമായി അനുവദിക്കുക, സ്റ്റാന്‍ഡേര്‍ഡ് ഔട്ട്പുട്ട് വര്‍ദ്ധിപ്പിച്ചത് എപികെ പിന്‍വലിക്കുക, അരിയേഴ്‌സ് ഉടന്‍ വിതരണം ചെയ്യുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. വയനാട് എസ്റ്റേറ്റ് യൂണിയന്‍ ലേബര്‍ സെക്രട്ടറി കെ.ടി.ബാലകൃഷ്ണന്‍ (സിഐടിയു) സമരം ഉദ്ഘാടനം ചെയ്തു. വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘ് ജില്ലാപ്രസിഡണ്ട് (ബിഎംഎസ്)പി.കെ.മുരളീധരന്‍, ബി.സുരേഷ് ബാബു(ഐഎന്‍ടിയുസി), പി.വി.കുഞ്ഞുമുഹമ്മദ്(എസ്ടിയു), ഷംസുദീന്‍ അരപ്പറ്റ(എച്ച്എംഎസ്റ്റ, രാജന്‍, ഹരിഭാസ്‌ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മേപ്പാടി : തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ചെമ്പ്ര എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസ് പരിസരത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. മുന്‍ സമരത്തിലെ ആവശ്യപ്രകാരം ദിവസവേതനം 301 രൂപ ആക്കിയെങ്കിലും തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങള്‍ക്ക് ധാരണ ആയിട്ടില്ല. സ്റ്റാന്‍ഡേഡ് കിലോ 36 ആക്കണമെന്നാണ് ഉടമകള്‍ പറയുന്നത്. ബോണസ്, ലയങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി തോട്ടം മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം. സമരം കെ.ടി.ബാലകൃഷ്ണന്‍ (സിഐടിയു) ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍(ബിഎംഎസ്), മുഹമ്മദാലി (ഐഎന്‍ടിയുസി), ശ്രീധരന്‍ (സിഐടിയു), മുജീബ്(എസ്ടിയു), മനോഹരന്‍(പിഎല്‍സി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.