കണ്ണൂര്‍: കരാത്തെ ടൈംസ് ആയോധന കലാ മാസികയും ഒക്കിനാവ ഉച്ചി റ്യൂ കരാത്തെ ഡോ കെനിയുകായ് അസോസിയേഷന് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 26ാംമത് ഓള് ഇന്‍ഡ്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ഡോ കൊബുഡോ മത്സരങ്ങളും അന്തര്‍ദ്ദേശീയ സൗഹൃദ കരാത്തെ ഡോ.കൊബുഡോ മത്സരങ്ങളും 26, 27 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500 ല്‍പരം കരാത്തെ അഭ്യാസികള്‍ പങ്കെടുക്കും. ആണ്-പെണ്-സ്ത്രീ-പുരുഷ വിഭാഗങ്ങളിലായി 150 ഇനങ്ങളില്‍ മത്സരം നടക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മാസ്റ്റര്‍ സീയു ഷിന്‍ജോ മെമ്മോറിയല്‍ ട്രോഫിയും കേഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്ന ടീമിന് പി.കൃഷ്ണന് മെമ്മോറിയല്‍ ട്രോഫിയും കേഷ് പ്രൈസും ലഭിക്കും. മത്സരങ്ങളുടെ 26 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഡിഐജി ദിനേന്ദ്ര കശ്യപ് നിര്‍വ്വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി പങ്കെടുക്കും. പി.കെ.പ്രേമരാജന്‍ അധ്യക്ഷത വഹിക്കും. 27 ന് വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം നടക്കും. പത്രസമ്മേളനത്തില്‍ പി.കെ.പ്രേമരാജന്‍, കെ.വി.മനോഹരന്,എന്‍.കെ.സുഗന്ധന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: