എസ്‌സി/എസ്ടി ബില്‍ രാജ്യസഭ പാസാക്കി

Saturday 20 May 2017 8:06 am IST

ന്യൂദല്‍ഹി: പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ്‌വരുത്തുന്നതും ലക്ഷ്യമിട്ടുള്ള എസ്‌സി/എസ്ടി ബില്ല് രാജ്യസഭ പാസാക്കി. ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വിചാരണ വേഗത്തിലാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളും ബില്ലില്‍ വിഭാവനം ചെയ്യുന്നുണ്ട്. ദളിതരെ ജാതി പേര് പറഞ്ഞ് വിളിക്കുന്നതും ദളിതരെയും വനവാസികളെയും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതും പ്രത്യേകസ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. എസ്എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതിനുള്ള എസ്‌സി/എസ്ടി ഭേദഗതി ബില്ല് 2014 നേരത്തെ ലോക്‌സഭ പാസ്സാക്കിയിരുന്നതാണ്. എസ്‌സി/എസ്ടി വനിതകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ നിന്നുള്ള ശക്തമായ സംരക്ഷണം കൂടിയാണ് ബില്ല്. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്ലിന്റെ ഓര്‍ഡിനന്‍സ് കൊണ്ട് വന്നിരുന്നെങ്കിലും പിന്നീടത് ലാപ്‌സായി പോവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.