പാലാ: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കരകൗശല വസ്തുക്കളുടെയും കൈത്തറി വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും പ്രദര്‍ശനവും വില്പനയും ടൗണ്‍ ഹാളില്‍ ഇന്ന് ആരംഭിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അതത് ദേശത്തിന്റെ സവിശേഷ തനിമയോടെ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനം രാവിലെ 10ന് നഗരസഭാദ്ധ്യക്ഷ ലീന സണ്ണി നിര്‍വ്വഹിക്കും. കോര്പ്പറേഷന് ഡയറക്ടര്‍ ആര്. ബാലന്‍പിള്ള അദ്ധ്യക്ഷത വഹിക്കും.
തടിയിലും പിത്തളയിലും മറ്റ് ലോഹങ്ങള്‍ എന്നിവയിലും തീര്‍ത്ത കരകൈശല വസ്തുക്കള്‍, വൈവിദ്ധ്യമുള്ള ആഭരണങ്ങള്‍ ആറന്മുള കണ്ണാടി, ആയുര്‍വേദത്തിലും ചന്ദനത്തിലുമുള്ള ഉത്പന്നങ്ങള്‍, ഖാദി ഷര്‍ട്ടുകള്‍ ബഡ്ഷീറ്റുകള്‍, സാരികള്‍, ചുരിദാര്‍, വിവിധതരം ഗൃഹോപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ മേളയിലുണ്ട്. എല്ലാ വസ്തുക്കള്‍ക്കും 10% വിലക്കുറവ് ലഭിക്കും. പ്രദര്‍ശനം ജനുവരി 5ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: