പൊന്‍കുന്നം: ടൗണിലെ ട്രാഫിക് നിയന്ത്രണം പാളിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നു. തിരക്കേറിയ നഗരത്തില്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതാണ് മുഖ്യകാരണം.
പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്റില് നിന്നും പുറപ്പെടുന്ന ബസുകള്‍ അനധികൃതമായി നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പിപി റോഡിന് തിരിയുന്ന ജംഗ്ഷനില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് ടൗണ്‍ വികസന സമിതി പ്രസിഡന്റ് ഷാജി വട്ടപ്പാറ നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: