കോട്ടയം: ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണചകോരം ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ ലഭിച്ച ‘ഒറ്റാല്’ എന്ന ചിത്രത്തിന്റെ സംവിധായകന് ജയരാജ്, പ്രത്യേകജൂറി പരാമര്‍ശനത്തിന് അര്‍ഹരായ കുമരകം വാസുദേവന്‍, ബാലതാരം അശാന്ത് കെ. ഷാന്‍ ജയരാജിന്റെ ഭാര്യ സബിത തുടങ്ങിയവരെ ആദരിക്കും. നവലോകം സാംസ്കാരിക കേന്ദ്ര വും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് ഇന്ന് 3ന് എസ്പിസിഎസ് പൊന്‍കുന്നം വര്‍ക്കി ഹാളില്‍ ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. നവലോകം സാംസ്കാരികകേന്ദ്രം പ്രസിഡന്റ് വി.എന്‍. വാസവന് അദ്ധ്യക്ഷത വഹിക്കും. സംവിധായകന് സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. അംബരീഷ് ജി. വാസു കവിതാവതരണം നടത്തും. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ദര്‍ശന സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ തോമസ് പുതുശ്ശേരി, ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മനോജ്, എസ്പിസിഎസ് പബ്ലിക്കേഷന്‍ കമ്മറ്റി ചെയര്മാന് ബി. ശശികുമാര്‍, എസ്പിസിഎസ് സെക്രട്ടറി അജിത് കെ. ശ്രീധര്‍, നവലോകം പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: