തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര: കോട്ടയം ജില്ലാ ഉപയാത്ര സമാപിച്ചു

Tuesday 22 December 2015 10:47 pm IST

കോട്ടയം: തപസ്യ കലാ സാഹിത്യവേദി 2016 ജനുവരി 3 മുതല്‍ 18 വരെ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയും ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെ ഗോകര്‍ണ്ണത്തുനിന്നും കന്യാകുമാരിയിലേക്കും തീര്‍ഥയാത്രകള്‍ നടത്തുന്നു. ഇതിന് മുന്നോടിയായി കോട്ടയത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപയാത്ര സമാപിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളും പൈതൃക പാരമ്പര്യ സ്ഥലങ്ങളും മഹദ് വ്യക്തികളുടെ ഭവനങ്ങളും സന്ദര്‍ശിച്ചുകൊണ്ടാണ് ഉപയാത്ര സമാപിച്ചത്. നാലു ദിവസം നീണ്ടുനിന്ന യാത്ര യാത്ര കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ കവനമന്ദിരം പങ്കജാക്ഷന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര്‍ ദീപപ്രോജ്വലനം നടത്തി. അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി സമിതി മുന്‍ ചെയര്‍ പേഴ്‌സണ്‍ രേണുകാ വിശ്വനാഥ് യാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, മേഖലാ സംയോജകന്‍ പി.എന്‍. ബാലകൃഷ്ണന്‍, ജില്ലാ സംഘചാലക് എ. കേരള വര്‍മ്മ, ജില്ലാ സെക്രട്ടറി പി.ജി. ഗോപാ ലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍ എന്‍.ശ്രീനിവാസന്‍ എന്നിവര്‍ യാത്രക്ക് ആശംസകള്‍ നേര്‍ന്നു. യാത്രാ ക്യാപ്റ്റനായ കവനമന്ദിരം പങ്കജക്ഷന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം യാത്രയിലുടനീളം സഞ്ചരിച്ചു. ഗാനരചയിതാവ് അഭയ ദേവിന്റെ ഭവനം, സംവിധായകന്‍ അരവിന്ദന്‍, എഴുത്തുകാരന്‍ എം.കെ. മാധവന്‍ നായര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെയും തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, സ്വാമിയാര്‍ മഠം, കിളിരൂര്‍ ബുദ്ധ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സന്ദര്‍ശിച്ച് ഒന്നാം ദിനത്തെ യാത്ര സമാപിച്ചു. രണ്ടാം ദിനത്തില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ ദാസിന്റെ ആര്‍ട്ട് ഗ്യാലറി, നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്റെ ഭവനം, കോട്ടയം പബ്ലിക്ക് ലൈബ്രറി, ഇറഞ്ഞാല്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഭവനം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര അവസാനിച്ചു. മൂന്നാം ദിനത്തില്‍ സംഗീതജ്ഞന്‍ കെ.പി.എ.സി രവിയുടെ ഭവനം, വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം, ആലപ്ര തച്ചരിക്കല്‍ വനദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രം, സംഘകവി കടയനിക്കാട് വി.എസ്. ഭാസ്‌ക്കരപ്പണിക്കരുടെ ഭവനം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര അവസാനിച്ചു. നാലാം ദിനത്തില്‍ ചിത്രകാരന്‍ വാഴപ്പള്ളി നാരായണന്‍, സംഗീതജ്ഞന്‍ വി.എന്‍. കുമാര്‍, മൃതംഗ വിദ്വാന്മാരായ ചെല്ലപ്പന്‍ മാഷ്, സതീഷ് കുമാര്‍ എന്നിവരുടെ ഭവനങ്ങളും നീലം പേരൂര്‍ പടയണി ക്ഷേത്രം, പനച്ചിക്കാട് ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര സമാപിച്ചു. പൊതിയില്‍ ഗുരുകുലം പ്രസിഡന്റ് ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, ഡയറക്ടര്‍ നാരായണ ചാക്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രാ സംഘാംഗങ്ങളെ സ്വീകരിച്ചു. കവനമന്ദിരം പങ്കജാക്ഷന്‍, പി.എന്‍. ബാലകൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, എ. കേരളവര്‍മ്മ, പി.പ്രസാദ്, കുമ്മനം രവി, രണരാജന്‍, സുരേന്ദ്രകമ്മത്ത്, സുരേഷ്‌കുമാര്‍, അഡ്വ. അജി, പി.അനില്‍കുമാര്‍, അഭിലാഷ് പി എന്നിവരാണ് യാത്ര നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.