കണ്ണൂര്‍: ജില്ലാ ലീഗ് ഫുട്ബോള്‍ മത്സരത്തിന് ഇന്ന് വൈകുന്നേരം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.കൃഷ്ണന് മെമ്മോറിയല്‍ ഷീല്‍ഡിനു വേണ്ടി നടക്കുന്ന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ 10 ടീമുകള്‍ മാറ്റുരയ്ക്കും. 5 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന മത്സരത്തില്‍ രണ്ടു വീതം ടീമുകള്‍ സൂപ്പര്‍ ലീഗില്‍ കളിച്ച് കൂടുതല്‍ പോയിന്റ് നേടുന്ന ടീം വിജയികളാവും. എസ്എന്‍ കോളേജ്,സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ്, സ്പിരിറ്റ്സ് യൂത്ത്സ് ക്ലബ്,ബ്രദേഴ്സ് ക്ലബ്, പയ്യന്നൂര്‍ ടൗണ്‍ സ്പോര്‍ട്സ് ക്ലബ് എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും ജില്ലാ പോലീസ്, കെ.എ.പി നാലാം ബറ്റാലിയന്, ജിംഖാന ക്ലബ്, ലക്കി സ്റ്റാര്‍ ക്ലബ്ബ്, പയ്യന്നൂര്‍ കോളേജ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമായി മത്സരിക്കും. ഉദ്ഘാടന മത്സരത്തില്‍ എസ്എന്‍ കോളേജ് കണ്ണൂരും പയ്യന്നൂര്‍ ടൗണ്‍ സ്പോര്‍ട്സ് ക്ലബും ഏറ്റുമുട്ടും. പത്രസമ്മേളനത്തില്‍ ഡിസ്ട്രിക് ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികളായ സി.വി.സുനില്‍, എ.അബ്ദുള്‍ റഫീഖ്, എ.കെ.മാമുക്കോയ, ടി.പി.ശ്യാം സുന്ദര്‍, വിഎംബി പൊതുവാള് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: