പാനൂര്‍: തൃപങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി അംഗവും കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനുമായിരുന്ന വടക്കെ പൊയിലൂരിലെ ടി.പി.കരുണാകരന് മാസ്റ്റര്‍ (61) അന്തരിച്ചു. കഴിഞ്ഞ മാസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും അവിടെ നിന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നടത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ദേവി (റിട്ട അദ്ധ്യാപിക കടവത്തൂര്‍ എല്‍പി സ്കൂള്‍) മക്കള്‍: കിരണ്‍ ലാല്‍, കിരണ്‍ ജ്യോതി (ഇരുവരും ബാംഗ്ലൂര്‍) രോഹിത് ലാല്‍ (അധ്യാപകന് പൊയിലൂര്‍ ഈസ്റ്റ് എല്‍.പി സ്കൂള്‍) മരുമക്കള്‍ അചിത്ര, റിനയ.
വടക്കെ പൊയിലൂര്‍ അരയാക്കൂല്‍ ശ്രീനാരായണ വായനശാല പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് മെമ്പര്‍, പൊയിലൂര്‍ ശ്രീ മുത്തപ്പന് മടപ്പുര സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ പി.കെ.കൃഷ്ണദാസ്, കെ.രഞ്ചിത്ത്, ടി.പി.വിജയന്, കെ.കെ.രാജീവന്, കെ.സുകുമാരന്‍, ഒ.കെ.സുരേന്ദ്രന്, പുല്ലാട്ടുമ്മല്‍ അഹമ്മത് ഹാജി, പി.കൃഷ്ണന് മാസ്റ്റര്‍, വി.പി. സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സജീവന് യദുകുലം അധ്യക്ഷത വഹിച്ചു. കെ.പി.നാണു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: