അഴീക്കോട്: വ്യാജവാറ്റിനിടെ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരെ കോടതി റിമാന്റ് ചെയ്തു. ഡിവൈഎഫ്ഐക്കാരായ അഴീക്കോട്ടെ സുധാകരന്, ഗഫൂര്‍, സന്തോഷ് എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപത്ത് നിന്നും വാറ്റുന്നതിനിടെ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെയാണ് വളപട്ടണം പോലീസ് ഇവരെ പിടികൂടിയത്. പ്രദേശത്തെ ഡിവൈഎഫ്ഐയുടെപ്രധാന പ്രവര്‍ത്തകരാണ് ഇവര്‍. അഴീക്കലിലും പരിസര പ്രദേശങ്ങളിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജ മദ്യത്തിനെതിരായ പ്രചരണം നടക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. പകല്‍ വ്യാജമദ്യത്തിനെതിരെ നിലകൊള്ളുന്ന പല ഡിവൈഎഫ്ഐക്കാരും രാത്രികാലങ്ങളില്‍ വ്യാജവാറ്റ് നടത്താറുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെ നാട്ടുകാരുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: