ശബരിമല: ദേവസ്വം താത് ക്കാലിക ജീവനക്കാരനെ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ചുക്കുവെള്ളം വിതരണം ചെയ്യുന്ന വിഭാഗത്തില്‍ ജോ ലിനോക്കുന്ന കോട്ടയം ചാമംപതാല്‍ പുലയര്കുന്നേല് വിനയനെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചതായി സന്നിധാ നം പോലീസിന് പരാതി നല് കിയിട്ടുള്ളത്. ക്യൂവിലുള്ള അ യ്യപ്പന്മാര്ക്ക് ചുക്കുവെള്ളം വിതരണം ചെയ്യുന്നതിന് ഇടയില്‍ ശരംകുത്തിയില്‍ വച്ചായിരുന്നു സംഭവം.
വെള്ളം വിതരണം ചെയ്ത് ക്യൂകോംപ്ലക്സിനുള്ളില് പ്രവേശിക്കാ ന് വിനയന് ഗയിറ്റ് തുറന്ന സമയം നാലോളം അയ്യപ്പന്മാ ര്‍ കോംപ്ലക്സിനുള്ളില്‍ പ്ര വേശിച്ചതാണ് പോലീസുകാ രെ പ്രകോപിതരാക്കിയത്. ആദ്യം വാക്കേറ്റത്തിലെത്തിയെങ്കിലും പിന്നീട് നാല്പോലീസുകാര് ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: