ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ആഴ്സണലിന് ജയം. ലീഗില്‍ കിരീട പ്രതീക്ഷയുമായി പോരാടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ആഴ്സണല്‍.
ജയത്തോടെ 17 കളികളില്‍ 36 പോയിന്റുമായി ആഴ്സണല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 38 പോയിന്റുള്ള ലെയ്സെസ്റ്റര്‍ സിറ്റി ഒന്നാമതും, 32 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും നില്ക്കുന്നു.
ജയിച്ചിരുന്നെങ്കില്‍ രണ്ടാമതെത്താമായിരുന്ന സിറ്റിക്ക് ആഴ്സണലിന്റെ തട്ടകത്തില്‍ പിഴച്ചു. 33ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ട് പീരങ്കിപ്പടയ്ക്കായി അക്കൗണ്ട് തുറന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഒലിവര്‍ ഗിറൗഡ് ലീഡുയര്‍ത്തി. 82ാം മിനിറ്റില്‍ യായ ടുറെ സിറ്റിക്കായി ഒരു ഗോള്‍ മടക്കി.
ക്രിസ്മസിനു ശേഷം ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ കിരീടത്തിനായി കളത്തിലിറങ്ങാം ആഴ്സണലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: