ഫെഡറേഷന്‍ കപ്പ് ടെന്നീസ്: സാനിയ നയിക്കും

Tuesday 22 December 2015 11:19 pm IST

ന്യൂദല്‍ഹി: ഫെഡറേഷന്‍ കപ്പ് വനിതാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സാനിയ മിര്‍സ നയിക്കും. ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ തായ്‌ലന്‍ഡിനെതിരെ ഹുവ ഹിന്നില്‍ ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ മത്സരങ്ങള്‍. രാജ്യത്തെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം അങ്കിത റെയ്‌ന, ദേശീയ ചാമ്പ്യന്‍ പ്രേരണ ഭാംബ്രി, പ്രാര്‍ഥന തോംബരെ എന്നിവര്‍ ടീമിലെ മറ്റംഗങ്ങള്‍. കര്‍മന്‍ കൗര്‍ താന്‍ഡി റിസര്‍വ് താരം. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.പി. മിശ്രയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഗോഹട്ടിയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെയും പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാം നമ്പര്‍ താരം സാകേത് മൈനേനി, രാംകുമാര്‍ രമാനാഥന്‍, സനം സിങ്, വിജയ് സുന്ദര്‍ പ്രശാന്ത്, പൂര്‍വ രാജ, ദിവിജ് ശരണ്‍ എന്നിവര്‍ പുരുഷ ടീമില്‍. ജീവന്‍ നെടുഞ്ചേഴിയന്‍ റിസവര്‍വ് താരം. അങ്കിത, പ്രേരണ, റിഷിക സുങ്കര, നടാഷ പല്‍ഹ, പ്രാര്‍ഥന, ഷര്‍മാദ ബാലൂ വനിതാ ടീമില്‍. സീഷന്‍ അലി പുരുഷ ടീമിനെയും, ശാലിനി താക്കൂര്‍ ചൗള വനിതാ ടീമിനെയും പരിശീലിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.