ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി പോലീസുകാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വരുന്ന റിപ്പബഌക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പതിനെട്ടുലക്ഷം പോലീസുകാര്‍ക്കും നേരിട്ട് എസ്എംഎസ് അയക്കും. മുഴുവന്‍ പേരുടെയും ഫോണ്‍നമ്പറുകള്‍ പ്രധാനമന്ത്രി തേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നടന്ന ഡിജിപിമാരുടെ ത്രിദിന സമ്മേളനത്തിലാണ് മോദി ഈ ആഗ്രഹം അറിയിച്ചത്.ഓരോ സംസ്ഥാനവും മുഴുവന്‍ പോലീസുകാരുടെയും ഫോണ്‍നമ്പര്‍ ശേഖരിച്ച് കേന്ദ്രത്തിന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: