ആറന്മുള: മണ്ഡലപൂജ ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് രാവിലെ 7.30 ഓടെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെയും, ക്ഷേത്രങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങി ഈ മാസം 26 ന് തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ 7.30 ഓടെയാണ് തങ്ക അങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. രാവിലെ 4.30 മുതല്‍ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശനത്തിനുള്ള അവസരം ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ തങ്കയങ്കി ദര്‍ശനത്തിനായി വയ്ക്കും. മൂന്നു മണിയോടെ പ്രത്യേക പേടകത്തിലാക്കി ശരിസിലേറ്റി തങ്കയങ്കി സന്നിധാനത്തേക്ക് കൊണ്ടുപോവും.
ശരം കുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതരും, അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് ആചാരപൂര്‍വ്വമായ സ്വീകരണം നല്കി തങ്കയങ്കിയെ സന്നിധാനത്തേക്ക് എത്തിക്കും. തുടര്‍ന്ന് തങ്കയങ്കി ചാര്ത്തിയാവും സന്നിധാനത്ത്ദീപാരാധന നടക്കുക. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് മണ്ഡലപൂജ. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തിയാകും.
മകരവിളക്ക് തീര്‍ഥാടനത്തിനായി 30 ന് വൈകിട്ട് 5.30 നാവും വീണ്ടും നടതുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: